4TH SEMESTER SECOND PHASE INTERNSHIP PROGRAMME [ രണ്ടാം ദിനം ] 7/11/2019


രണ്ടാം ദിനം 7/11/19

7/11/2019 വ്യാഴം, ഇന്ന് അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്നു. കൃത്യം 9:15 ന് സ്ക്കൂളിലെത്തി ഹാജർ രേഖപ്പെടുത്തി. വ്യാഴം സ്ക്കൂൾ അസംബ്ലി ഉള്ള ദിവസമായതിനാൽ അസംബ്ലിക്കായി കുട്ടികളെ സ്കൂളങ്കണത്തിലെത്തിച്ചു. HM നാളത്തെ ദിവസത്തിന്റെ പ്രത്യേകതയും പ്രവർത്തനങ്ങളും ചൂണ്ടി കാട്ടി മാർഗ്ഗ നിർദ്ദേശങ്ങളും ഉത്തരവാദിതത്വങ്ങളും ഞങ്ങളെ ഏൽപ്പിച്ചു.കായംകുളം ജലമേളയുമായി ബന്ധപ്പെട്ട് ഘോഷയാത്രയ്ക്കായി നാളെ [8/11/19]കായംകുളം ഗേൾസിൽ നിന്നും  കുട്ടികളെ പ്രച്ഛന്ന വേഷധാരികളായി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്ക് പരിശീലനം ഉച്ചയ്ക്ക് ശേഷം ചെയ്യാൻ തീരുമാനിച്ചു. അസംബ്ലിക്ക് ശേഷം ക്ലാസ്സുകളിലേക്ക് പോയി.
            ഇന്ന് എനിക്ക് 8 B ,C ക്ലാസ്സുകളിൽ പിരിയഡുകൾ ഇല്ലായിരുന്നു .4മത്തെ പിരിയഡ് ഫ്രീ ആയതിനാൽ ആ സമയം അവർക്ക് ക്ലാസ്സെടുത്തു.
          ഇന്ന് പഠിപ്പിച്ച ഭാഗം ഗംഗാസ മതലത്തിലെ കാർഷിക സമൂഹത്തിലേക്ക് എന്നതായിരുന്നു.ഗ്രൂപ്പ്, വ്യക്തിഗതവുമായരണ്ട് ആക്ടിവിറ്റികൾ ചേർന്നതായിരുന്നു ഇന്നത്തെ ക്ലാസ്സ് .'ക്ലാസ്സിനു ശേഷം വള്ളംകളി വിളബരത്തിനായി കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്ക് ശേഷം സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ് എടുത്തു.കായംകുളം ഗേൾസ് സ്കൂളിലെ ഒരു പ്രത്യേകതയായി ഇന്ന് ശ്രദ്ധയിൽപ്പെട്ടത്  സ്കൂളിന്റെ പ്രധാന കവാടത്തിനരികിലായി കുട്ടികൾ തന്നെ രൂപകല്പന ചെയ്ത തുറന്ന വായനശാലയാണ്. കുട്ടികളെല്ലാവരും തന്നെ വായനയ്ക്കായി അവിടെ സമയം ചെലവിടുന്നതും സന്തോഷമുളവാക്കി. നാളെ 50തിൽ പരം കുട്ടികളും അധ്യാപകനധ്യാപകരും വിളംബര ഘോഷയാത്രയിൽ പങ്കെടുപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി.
.അങ്ങനെ തികച്ചും മനോഹരമായ ഒരു ദിനം കൂടി അവസാനിച്ചു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education