4th SEMESTER SECOND PHASE INTERNSHIP PROGRAMME 8/11/2019 [ മൂന്നാം ദിനം ]
മൂന്നാം ദിനം 8/11/19
8/11/19 വെള്ളിയാഴ്ച. ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാം ദിനമായിരുന്നു ഇന്ന്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ആദ്യമായി HM ഞങ്ങൾക്ക് നല്കിയ ഉത്തരവാദിത്വമായിരുന്നു ജലമേളയുടെ ഘോഷയാത്രയിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നുള്ളത്.അതിനായി രാവിലെ തന്നെ ഞങ്ങൾ സെറ്റ് സാരിയിൽ എത്തുകയും ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
ഇന്ന് രണ്ടാമത്തെ പിരിയഡായിരുന്നു എനിക്ക് ക്ലാസ്സ്.8B,C ക്ലാസ്സിനെ ഒരുമിച്ചിരുത്തി പുത്തൻ ആശയങ്ങളുടെ രൂപീകരണം എന്ന ഭാഗം പഠിപ്പിച്ചു.വീഡിയോ, ചിത്രങ്ങൾ ,ആക്ടിവിറ്റികൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സെടുത്തു.ഉച്ചയ്ക്ക് 2.45 ന് കുട്ടികളെ വ്യത്യസ്ത വേഷങ്ങളിൽ റാലിയിൽ പങ്കെടുക്കാൻ അണിനിരത്തി.KPSC മുതൽ ലേക്ക് പാലസ് വരെയായിരുന്നു ഘോഷയാത്ര.
3 മണിയോടെ ജലമേളയുമായി ബന്ധപ്പെട്ട ഘോഷയാത്ര ആരംഭിച്ചു. 44 സ്ക്കൂളിൽ നിന്നുള്ള കുട്ടികളുടെ വേഷപകർച്ചകളും തനതു കലാരൂപങ്ങളും പ്രച്ഛന്ന വേഷധാരികളും കൗതുകവും പുത്തൻ അനുഭവവുമായി തോന്നി. ഘോഷയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

Comments
Post a Comment