4th SEMESTER SECOND PHASE INTERNSHIP PROGRAMME 14/11/2019 [ ഏഴാം ദിനം ]

                     ഏഴാം ദിനം [ 14/11/19] 

" 9.15ന് സ്ക്കൂളിലെത്തിഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 നാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്.നവംബർ 20നാണ് ആഗോളതലത്തിൽ ശിശുദിനമായി ആഘോഷിക്കുന്നത് " 14/11/19 ഇന്ന് ശിശുദിനം. സ്കൂളിലെ ഏഴാംം ദിവസമായ ഇന്ന്  ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക  പരിപാടികൾ കഴിഞ്ഞ ദിവസം ആസൂത്രണം ചെയ്തതിന്റെ ഭാഗമായി ഇന്ന് നടത്തു വാൻ തീരുമാനിച്ചു.8 C യിലെ കുട്ടികളെ കഴിഞ്ഞ ദിവസം പരിശീലിപ്പിച്ചതിന്റെ ഭാഗമായി കുട്ടികൾ അസംബ്ലിയിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു.അതിൽ ശ്രദ്ധേയമായത് ചാച്ചാജിയുടെ ജീവിതത്തെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ സ്കിറ്റാണ്.
 വളരെ മനോഹരമായി കുട്ടികൾ അസംബ്ലിനടത്തി.പ്രധാന അധ്യാപിക ശിശുുദിന സന്ദേശം കുട്ടികൾക്ക്  നൽകി. 
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്പ്രകാരം ശിശുദിനത്തോടനുബന്ധിച്ച്  ഇന്ന് മുതൽ 28 ദിവസത്തിനുള്ളിൽ സമീപ പ്രദേശത്തുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച്  ഉച്ചയ്ക്ക് ശേഷം കുട്ടികളെ പരിസ്ഥിതി പ്രവർത്തക കൊല്ലകയിൽ ദേവകിയമ്മയെ പരിചയപ്പെടുത്തുവാൻ അവസരം ഒരുക്കി
2:06
[വെട്ടിനിരത്തിയില്ല, മരം വെച്ചുപിടിച്ച് ...
mediaone · MediaoneTV Live
2018, മേയ് 25]

DETAILS OF MY CLASS
ഇന്ന് ഉച്ചയ്ക്ക് ഒന്നാമത്തെ പിരിയഡായിരുന്നു എനിക്ക് ക്ലാസ്സുണ്ടായിരുന്നത്.8 A ക്ലാസ്സിൽ ഗംഗാസ മതലത്തിലേക്ക് എന്ന പാഠഭാഗത്തിലെ  സപ്തസൈന്ധവ പ്രദേശത്തെയും'ഗംഗാ സമതലത്തെയും പറ്റി പഠിപ്പിച്ചു.ഗ്രൂപ്പാക്ടിവിറ്റികളും AV Aids ഉപയോഗിച്ചാണ് പഠിപ്പിച്ചത്.

ഇന്നത്തെ ദിവസം മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്ന എല്ലാവർക്കും ശിശുദിനമാശംസിച്ച് കൊണ്ട് ജീവിതത്തിലെ നല്ലൊരു ശിശുദിനം കൂടി കടന്നു പോയി എന്ന ഓർമ്മകളിൽ   നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education