4th SEMESTER SECOND PHASE INTERNSHIP PROGRAMME (ഒന്നാം ദിനം) 6/11/2019


ഒന്നാം ദിനം 6/11/19


ബി.എഡ്  കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമസ്റ്ററിലെ രണ്ടാം ഘട്ട അധ്യാപക പരിശീലനത്തിനായി എനിക്ക് ലഭിച്ചത് ഗവ: ഗേൾസ് ഹൈസ്ക്കൂൾ കായംകുളമായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം എന്റെ അധ്യാപന പരിശീലനത്തിന്റെ മൂന്ന് ഘട്ടങ്ങളിലും എനിക്ക് മൂന്ന് തരം സ്ക്കൂളുകളാണ് ലഭിച്ചത്.ഇൻഡക്ഷന്റെ ഭാഗമായി ഒരു മിക്സഡ് സ്ക്കൂളിലും [ പത്തിയൂർ Hടട ] ,ഒന്നാം ഘട്ട അധ്യാപന പരിശീലനത്തിന്റെ ഭാഗമായി ഒരു ബോയിസ് സ്ക്കൂളിലും [ ഗവ:ബോയ്‌സ് HS കായംകുളം] ,ഇപ്പോളിതാ ഒരു ഗേൾസ് സ്ക്കൂളിലും [ ഗവ: ഗേൾസ് Hട കായംകുളം] അധ്യാപന പരിശീലനം നേടാനായി എന്നതിൽ ഒരു അധ്യാപക വിദ്യാർത്ഥി എന്നു നോക്കുമ്പോൾ തികഞ്ഞ സംതൃപ്തി തോന്നുന്നു.'

                ഒന്നാം ദിവസമായ ഇന്ന് [6/11/19] കായംകുളം ബി.എഡ് സെന്ററിലെ 10 അധ്യാപക വിദ്യാർത്ഥികളാണ് ബോയിസ് സ്ക്കൂളിലേക്ക് നിയമിതരായത്. സോഷ്യൽ സയൻസ് വിഭാഗത്തിൽ എനിക്കൊപ്പം ആര്യ ടീച്ചറുമുണ്ടായിരുന്നു. സമയനിഷ്ഠ പാലിച്ച് എല്ലാവരും 9:30ക്ക് എത്തുകയും HM ന്റെയും അതാത് ക്ലാസ്സ് ടീച്ചറുടെയും അനുവാദത്തോടെ ക്ലാസ്സുകൾ എടുക്കുവാൻ തയ്യാറാവുകയും ചെയ്തു.
                         ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ബുധനാഴ്ചത്തെ ടൈം ടേബിൾ പ്രകാരം എനിക്കനുവദിച്ച 4, 7 പിരിയഡുകൾ ക്ലാസ്സെടുക്കാൻ ഒരുങ്ങി. 4-ാമത്തെ പിരിയഡ് [12.10 to 12.45] 8 B, C ക്ലാസ്സുകൾ ഒരുമിച്ചിരുത്തി 8 -മത്തെ പാഠഭാഗമായ ഗംഗാ സമതലത്തിലേക്ക് എന്ന പാഠഭാഗത്തിനെപ്പറ്റി ഒരാമുഖം കുട്ടികൾക്ക് കൊടുത്തുകൊണ്ട് ക്ലാസ്സെടുത്തു..
             പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മുന്നറിവ് പരിശോധിച്ച ശേഷം കൂടുതൽ വ്യക്തമായി Concept കുട്ടികളിലെത്തിക്കാൻ development Phase സഹായിച്ചു.പ്രധാനമായും രണ്ട് ആക്ടിവിറ്റികളാണ് കുട്ടികൾക്കായി കൊടുത്തിരുന്നത്. ഒന്നാമത്തെ ആക്ടിവിറ്റി ഗ്രൂപ്പും രണ്ടാമത്തേത് വ്യക്തിഗതവുമായി ചെയ്യാൻ അവസരം കൊടുത്ത ശേഷം ലഭിച്ച ഉത്തരങ്ങൾ ക്രോഡീകരിച്ചു. ശേഷം ഇന്ന് പഠിച്ചവ എല്ലാം Consolidate ചെയ്ത് കുട്ടികൾക്ക് Assegnment കൊടുത്ത് ക്ലാസ്സവസാനിപ്പിച്ചു.

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education