4TH SEMESTER SECOND PHASE INTERNSHIP PROGRAMME ,11/9/2019 [ നാലാം ദിനം ]
നാലാം ദിനം 11/11/2019
അധ്യാപന പരിശീലനത്തിന്റെ നാലാം ദിനമായ ഇന്ന് രാവിലെ 9:15 ന് എത്തി അസംബ്ലിയ്ക്ക് വേണ്ട നേതൃത്വം നൽകി. 8 ആം ക്ലാസ്സിലെ കുട്ടികളാണ് അസംബ്ലി നടത്തിയത് ... ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഉൾപ്പെടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച അസംബ്ലിക്ക് ശേഷം കുട്ടികൾ ലൈബ്രറിയിലേക്കായി പുസ്തകങ്ങൾ നൽകി.ശേഷം പ്രധാന അധ്യാപിക രചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി.
ഇന്ന് രാവിലെ ഒന്നാമത്തെ പിരിയഡായിരുന്നു എനിക്ക് ക്ലാസ്സ് . ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത: ദേശീയ വിദ്യാഭ്യാസ ദിനം ,അതിന്റെ പ്രത്യേയേകത ചർച്ച ചെയ്ത ശേഷം പഠിച്ചു തുടങ്ങി.ബുദ്ധ- ജൈന മതങ്ങളുടെ ആവിർഭാവം വീഡിയോയിലൂടെ കാണിച്ച് കൊണ്ട് ക്ലാസ് നടത്തി.ആക്ടിവിറ്റികളും ചാർട്ടുകളും ചിത്രങ്ങങളുo പ0ന സഹാായത്തിനായി ഉപയോഗിച്ചു..
ഉച്ചയ്ക്ക് ശേഷം സ്ക്കൂളും പരിസരവും വൃത്തിയാക്കി പൂന്തോട്ടവും കൃഷിക്കുമായി സ്ഥലം സജ്ജമാക്കി. മിനി ടീച്ചർ എന്റെ ക്ലാസ്സ് കാണുവാൻ വന്നതും ക്ലാസ്സിനെപ്പറ്റി നല്ലതു പറഞ്ഞതും സന്തോഷമുണ്ടാക്കി.
ഇന്നത്തെ ദിവസം എനിക്ക് വളരെ കൗതുകകരമായി തോന്നിയ കാഴ്ച ക്ലാസ്സ് മുറിയും പരിസരവുമുൾപ്പെടെ എല്ലായിടത്തും കുട്ടികൾ ചെടി നടുകയും കൃഷി നടത്തുകയും ചെയ്തു എന്നതാണ് .
അങ്ങനെ ഇന്നത്തെ മനോഹരമായ ഒരു ദിനം കൂടെ സമാപിച്ചു.
Comments
Post a Comment