4th SEMESTER SECOND PHASE INTERNSHIP PROGRAMME 22/11/19 [പതിമൂന്നാം ദിനം ]
പതിമൂന്നാം ദിനം [22/11/19]
ഞങ്ങളുടെ അധ്യാപന പരിശീലനത്തിന്റെ 13 മത് ദിനമായ ഇന്ന് രാവിലെ 8:45 ന് സ്കൂളിലെത്തി. ഡിസംബർ 9 ക്രിസ്തുമസ് പരീക്ഷയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പാം ഭാഗങ്ങൾ യഥാസമയം തീർക്കേണ്ടത് പരിഗണിച്ച് 8 A ക്ലാസ്സിന് ഇന്ന് രാവിലെ 9 മണിക്ക് Extra ക്ലാസ്സ് വെക്കുകയുണ്ടായി.
വയനാട്ടിൽ പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മനസ് നിറയെ വിഷമവും സംഘർഷവും നിറഞ്ഞാണ് സ്ക്കൂളിലെത്തിയത് . ക്ലാസ്സിൽ ഇരിക്കാനുള്ള കുട്ടികളുടെ ഉത്സാഹം എന്നിലെ ഉത്തരവാദിയായ ടീച്ചറെ ഉണർത്തി.
9 പാഠമായ മഗധ മുതൽ താനേശ്വരം വരെ എന്നതിലെ മൗര്യ സാമ്രാജ്യമാണ് ഇന്ന് ക്ലാസ്സെടുത്തത്.9:45 ന് ക്ലാസ്സവസാനിപ്പിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം രണ്ടാമത്തെ പിരിയഡ് 8B, C ക്ലാസ്സിന് പരീക്ഷ നടത്തി.
ടീച്ചറുടേയും ക്ലാസുകൾ നിരീക്ഷിച്ചു.
പരീക്ഷയ്ക്ക് ശേഷം നാളെ നടുത്തുന്ന ആർത്തവ ശുചിത്വ പ്രോഗാമിലേക്ക് 8 ലെ കുട്ടികളെ ക്ഷണിച്ച് നോട്ടീസ് നല്കി
ഉച്ചയ്ക്ക് ശേഷം ആര്യ ടീച്ചറുടേയും മീര ടീച്ചറുടേയും ക്ലാസുകൾ നിരീക്ഷിച്ചു.
Comments
Post a Comment