Posts

Showing posts from 2019

4th SEMESTER SECOND PHASE INTERNSHIP PROGRAMME 31/12/2019 ( മുപ്പത്തി അഞ്ചാം ദിനം)

മുപ്പത്തിയഞ്ചാം ദിനം (31/12/19) ഇന്ന് രാവിലെ 9. 15 ന് സ്ക്കൂളിലെത്തി. ഈശ്വര പ്രാർത്ഥഥനയോടെ പുതിയ ദിനമാരംഭിച്ചു. 3, 4 പിരിയഡുകൾ 8 A, 8B, C ക്ലാസ്സിൽ ഭൂമിയിലെ ജലം എന്ന ഭാഗത്തെപ്പറ്റി  പഠിപ്പിച്ചു. 12.45 ന് ഉച്ചഭക്ഷണം വിളമ്പുവാനായി പോയ ശേഷം തുല്യതാ പരീക്ഷ പ്രമാണിച്ച് 2 മണിയോടെ മടങ്ങി.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 30/12/19 (മുപ്പത്തിനാലാം ദിനം )

മുപ്പത്തിനാലാം ദിനം [30/12/19] പത്തു ദിവസത്തെ അവധിക്ക്്ക് ശേഷം  അധ്യാപന പരിശീലനത്തിന്റെ 34-ാം ദിനമായ ഇന്ന് സ്ക്കൂളിലെത്തി. 10 B യിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഇന്ന് ഒന്നാമത്തെ പിരിയഡ് 8B, C ക്ലാസ്സുകളിൽ പഠിപ്പിച്ചു. കുട്ടികളുടെ വക ചെറിയൊരു കരോൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം തുല്യതാ പരീക്ഷ ഉള്ളതിനാൽ 2 മണിക്ക് ഞങ്ങളും  വീട്ടിലേക്ക്മടങ്ങി.

CHRISTMAS VACATION (21-30)

Image
            ക്രിസ്തുമസ് അവധി 21 to 30 വരെ ആയിരുന്നു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 20/12/19 [ മുപ്പത്തിമൂന്നാം ദിനം ]

മുപ്പത്തി മൂന്നാം ദിനം [20/ 12/19]  കൃത്യം9:30 യ്ക്ക്  സ്ക്കൂളിലെത്തി. തുല്യതാ പരീക്ഷ ആയതിനാൽ അതിനു വേണ്ട ക്ലാസ്സ് മുറികൾ സജ്ജീകരിച്ചു. ശേഷം 3 മണിയോടെ മടങ്ങി.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 19/12/19. [ മുപ്പത്തി രണ്ടാം ദിനം ]

മുപ്പത്തിരണ്ടാം ദിനം [19/12/19]  കൃത്യം 9:30 യ്ക്ക് സ്ക്കൂളിൽ എത്തി. ഇന്ന് വർക്കിന്റെ പരീക്ഷ ആയിരുന്നതിനാൽ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. അതിനാൽ 3 മണിക്ക് സ്ക്കൂളിൽ നിന്നും മടങ്ങി.

CHRISTMAS EXAM (9/12/19 - 18/12/19) ഇരുപത്തിനാലാം ദിനം മുതൽ മുപ്പത്തി ഒന്നാം ദിനം വരെ

ക്രിസ്തുമസ് പരീക്ഷ (9/12/19 to 18/12/19) കുട്ടികൾക്ക് ക്രിസ്തുമസ് പരീക്ഷ ആരംഭിച്ചു.രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഉണ്ടായിരുന്നു.

SECOND PHASE INTERNSHIP PROGRAMME (6/12/19) ഇരുപത്തിമൂന്നാം ദിനം

Image
ഇരുപത്തിമൂന്നാം ദിനം [ 6/12/19] രാവിലെ 9 മണിയോടെ സ്കൂളിലെത്തി .ഹാജർ രേഖപ്പെടുത്തിയ ശേഷം ഈശ്വര പ്രാർത്ഥനയിൽ പങ്കു ചേർന്നു.മൂന്നാമത്തെ പിരിയഡ് എട്ടാം ക്ലാസ്സിന് പരീക്ഷയെ എങ്ങനെ നേരിടാം  എന്നതുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുത്തു.                        ഉച്ചയ്ക്ക് ശേഷം കായംകുളം ഐ .ടി .ഐ യിലെ വിദ്യാർത്ഥികൾ സ്ക്കൂളങ്കണത്തിൽ വെച്ച് നടത്തിയ കലാപരിപാടിയിൽ പങ്കു ചേർന്നു

4 th SEMESTER SECOND PHASE INTERNSHIP PROGRAMME [ ഇരുപത്തി രണ്ടാം ദിനം ]5/12/19

Image
ഇരുപത്തിരണ്ടാം ദിനം 5/12/19 രാവിലെ 9.15ന് സ്ക്കൂളിലെത്തി.അസംബ്ലിയിൽ പങ്കെടുത്തു. ശേഷം world Soil ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ JRC യിലെ കുട്ടികൾ നടത്തി.അവർക്ക് വേണ്ട പരിശീലo നല്കി.  ICT ഉപയോഗിച്ച് കുട്ടികളെ പഠിപ്പിച്ചു. പൊടിപടലങ്ങളായിിരുന്നു ഇന്ന് പഠിപ്പിച്ചത്. ശേഷം ആക്ഷൻ റിസർച്ചിന്റെ ഭാഗമായി കുട്ടികളിലെ സാമൂഹിക ശാസ്ത്ര വിഷയത്തോടുള്ള താല്പര്യം വളർത്തുവാനുള്ള പ്രോഗ്രാമുകൾ ആവിഷ്കരിച്ചു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME [ ഇരുപത്തിയൊന്നാം ദിനം ] 4/12/19

ഇരുപത്തിയൊന്നാം ദിനം [4/12 /19] ഇന്ന് രാവിലെ 9:15 ന് സ്കൂളിലെത്തി പതിവുപോലെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇന്ന് രണ്ടാമത്തെ പിരിയഡ് ഓപഷണൽ വിഷയത്തിന്റെ ഓബ്സർവേഷനു വേണ്ടി റാണി ടീച്ചർ എത്തുകയുണ്ടായി.            ഉച്ചയ്ക്ക് ശേഷമുള്ള ഫ്രീപിരിയഡുകൾ ഗ്രൂപ്പ് ഇൻവസ്റ്റിഗേഷൻ മോഡൽ ക്ലാസ്സാണെടുത്തത്. എട്ടാമത്തെ പിരിയഡ് സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ്സെടുത്തു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME (3/12/19) ഇരുപതാം ദിനം

            ഇരുപതാം ദിനം [3/12/19] ഇന്ന് രാവിലെ 9:15 ന് സ്ക്കൂളിലെത്തി. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം മൂന്നാമത്തെ പിരിയഡ് അഡ്വാൻസ് ഓർഗനൈസർ മോഡലുപയോഗിച്ച്  എട്ടാം ക്ലാസ്സിന് 13-ാം പാഠത്തിലെ സാമൂഹ്യ സംഘങ്ങളെപ്പറ്റി ക്ലാസ്സെടുത്തു.            ഉച്ചഭക്ഷണ വിതരണത്തിൽ പങ്കെടുത്ത ശേഷം സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ്സെടുത്തു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME (2/12/19) പത്തൊൻപതാം ദിനം

Image
പത്തൊൻപതാം ദിനം [2 /12/19] ഇന്ന് രാവിലെ 9.15ന് സ്ക്കൂളിലെത്തി. രാവിലെ അസംബ്ലി ഉണ്ടായിരുന്നതിനാൽ അസംബ്ലിക്ക് നേതൃത്വം കൊടുത്തു. നാളത്തെ ദിവസത്തെ പ്രാധാന്യം മുൻനിർത്തി മാനസീക വൈകല്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത്  അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു.2, 3, 4 പിരിയഡുകൾ യു.പി ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ എടുത്തു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 29/11/19 [ പതിനെട്ടാം ദിനം]

Image
          പതിനെട്ടാം ദിനം 29/11/19  അധ്യാപന പരിശീലനത്തിന്റെ പതിനെട്ടാം ദിവസം 9:15 ന് സ്ക്കൂളിൽ എത്തി. ഇന്ന് രണ്ടാമത്തെ പിരിയഡായിരുന്നു സോഷ്യൽ സയൻസ്. 8B C ക്ലാസ്സുകൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി സമ്പദ് ശാസ്ത്ര ചിന്തകൾ എന്ന പാഠം റിവിഷൻ ചെയതു. ഉച്ചയ്ക്ക്  ശേഷം കുട്ടികൾ ടൂർ പോവുന്നതുമായി ബന്ധപ്പെട്ട് അവരെ യാത്രയാക്കി. ശേഷം ഗ്രോബാഗുകളിൽ വളവും വെള്ളവും മണ്ണും നിറച്ച് കൃഷിക്കായി ഒരുക്കി.   ശേഷം 3 മണിയോടെ കുട്ടി്കളുടെ സർഗ്ഗ വേളയിൽ പങ്കെടുത്തു

4th SEMESTER SECOND PHASE INTERNSHIP PROGRAMME 28/11/19 [ പതിനേഴാം ദിനം ]

          പതിനേഴാം ദിനം [28/ 11/19] രാവിലെ 9 മണിയോടെ സ്ക്കൂളിലെത്തി.അസംബ്ലി ഉള്ള ദിവസമായിരുന്നതിനാൽ അതിൽ പങ്കെടുത്തു. കുട്ടികൾ ചിന്താവിഷയം അവതരിപ്പിച്ചത് ''വികരപരമായി കറുപ്പ് മോശം നിറമാണ് എന്നാൽ ഓരോ ബ്ലാക്ക് ബോർഡുമാണ് വിദ്യാർത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്". എന്നതാണ് water bell പദ്ധതിയെപ്പറ്റിയും കുട്ടികൾ സംസാരിച്ചു.                 ഉച്ചയ്ക്ക് ശേഷo 5th പിരിയഡായിരുന്നു സോഷ്യൽ. എന്നാൽ 12 വിളക്ക് പ്രമാണിച്ച് സ്ക്കൂളിന് ഉച്ചയ്ക്ക് ശേഷം അവധിയായിരുന്നു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 27/11/19 [ പതിനാറാം ദിനം ]

       പതിനാറാം ദിനം [27/11/19] ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിലെത്തി. 8B C ക്ലാസ്സുകൾക്ക് Special class ഉണ്ടായിരുന്നതിനാൽ കുട്ടികളെ മഗധ മുതൽ താനേശ്വരം വരെ പാഠഭാഗത്തിലെ പ്രധാന വീഡിയോകൾ കാണിച്ച ശേഷം പാഠഭാഗത്ത് നിന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ശേഖരിച്ചു.            ഉച്ചയ്ക്ക് ശേഷം 8 A ക്ലാസ്സിന് Diagnostic Test നടത്തി.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 26/11/19 [ പതിനഞ്ചാം ദിനം ]

Image
            പതിനഞ്ചാം ദിനം 26/11/19 രാവിലെ 8 B, C ക്ലാസ്സുകൾക്ക് എക്ട്രാ ക്ലാസ്സ് വച്ചതിനാൽ 8 .45 ന് സ്ക്കൂളിലെത്തി. 9 മണി മുതൽ 9:45 വരെ ക്ലാസ്സെടുത്തു. മൗര്യ ഭരണം, കുശാന ഭരണം, ഗുപ്ത ഭരണം എന്നിവയെ താരതമ്യം ചെയ്ത് പട്ടിക പ്പെടുത്തി ചാർട്ടുകളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് കുട്ടികളെ പഠിപ്പിച്ചത്.              രാജവംശങ്ങളുടെ  സവിശേഷതകളും സംഭാവനകളും ചർച്ച ചെയതു. ക്ലാസ്സ് നടത്തി.        ഉച്ചയ്ക്ക് ശേഷം യു.പി വിഭാഗത്തിന്  നാടകത്തിന് പരിശീലനം നൽകി ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിച്ചു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 25/11/2019 [ പതിനാലാം ദിനം ]

Image
            പതിനാലാം ദിനം [25/11/19] ഇന്ന് രാവിലെ 9 മണിയോടെ സ്കൂളിലെത്തി. Consendisation Programme ന്റെ ഭാഗമായി ക്ലാസ്സുകൾ ക്രമീകരിച്ചു.HM നെയും സീനിയർ അധ്യാപിക രമ ടീച്ചറിനേയും സോഷ്യൽ സയൻസ് അധ്യാപിക മിനി ടീച്ചറിനെയും നോട്ടീസ് നൽകി ക്ഷണിച്ചു.   ശേഷം കുട്ടികൾ തയ്യാറാക്കിയ ബാഡ്ജ് വിതരണം ചെയ്തു.  പിന്നീട് കാര്യപരിപാടികളിലേക്ക് കടന്നു. Women hood എന്ന് നാമകരണം ചെയ്ത പ്രോഗ്രാമിന്റെ   കാര്യപരിപാടിയിലേക്ക് കടന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഉദ്ഘാടന കർമ്മത്തിലേക്ക് കടന്നു.മുഖ്യാതിഥിയായ HM അനിത ടീച്ചർ വിഷയത്തെപ്പറ്റി രണ്ടു വാക്ക് പറഞ്ഞു. ശേഷം ഞാൻ 3 സെഷനുകൾ ഉൾപ്പെടുത്തി  ICT യുടെ സഹായത്തോടെ ക്ലാസ്സെടുത്തു. ശേഷം വിദ്യാർത്ഥി പ്രതിനിധി പ്രതിഞ്ജ അവതരിപ്പിച്ചു. ശേഷം കുട്ടികൾ ക്ലാസ്സിനെ പറ്റി വിവരിച്ച് നന്ദിയർപ്പിച്ച് പ്രോഗ്രാം സമാപിച്ചു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 22/11/19 [പതിമൂന്നാം ദിനം ]

Image
            പതിമൂന്നാം ദിനം [22/11/19] ഞങ്ങളുടെ അധ്യാപന പരിശീലനത്തിന്റെ 13 മത് ദിനമായ ഇന്ന് രാവിലെ 8:45 ന് സ്കൂളിലെത്തി. ഡിസംബർ 9 ക്രിസ്തുമസ് പരീക്ഷയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പാം ഭാഗങ്ങൾ യഥാസമയം തീർക്കേണ്ടത് പരിഗണിച്ച് 8 A ക്ലാസ്സിന് ഇന്ന് രാവിലെ 9 മണിക്ക് Extra ക്ലാസ്സ് വെക്കുകയുണ്ടായി.       വയനാട്ടിൽ പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മനസ് നിറയെ വിഷമവും സംഘർഷവും നിറഞ്ഞാണ് സ്ക്കൂളിലെത്തിയത് . ക്ലാസ്സിൽ ഇരിക്കാനുള്ള കുട്ടികളുടെ ഉത്സാഹം എന്നിലെ ഉത്തരവാദിയായ ടീച്ചറെ ഉണർത്തി.           9 പാഠമായ മഗധ മുതൽ താനേശ്വരം വരെ എന്നതിലെ മൗര്യ സാമ്രാജ്യമാണ് ഇന്ന് ക്ലാസ്സെടുത്തത്.9:45 ന് ക്ലാസ്സവസാനിപ്പിച്ചു.  ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം രണ്ടാമത്തെ പിരിയഡ് 8B, C ക്ലാസ്സിന് പരീക്ഷ നടത്തി. പരീക്ഷയ്ക്ക് ശേഷം നാളെ നടുത്തുന്ന ആർത്തവ ശുചിത്വ പ്രോഗാമിലേക്ക് 8 ലെ കുട്ടികളെ ക്ഷണിച്ച് നോട്ടീസ് നല്കി ഉച്ചയ്ക്ക് ശേഷം ആര്യ ടീച്ചറുടേയും മീര ...

4th SEMESTER SECOND PHASE INTERNSHIP PROGRAMME 21/11/19 [ പന്ത്രണ്ടാം ദിനം ]

Image
      പന്ത്രണ്ടാം ദിനം 21/11/2019   ഇന്ന് അധ്യാപന പരിശീലനത്തിന്റെ  പന്ത്രണ്ടാം ദിനം 9:15 ന് സ്ക്കൂളിലെത്തി. 7-ാം ക്ലാസിലെ കുട്ടികൾ നടത്തിയ അസംബ്ലിയിൽ പങ്കെടുത്തു. പുസ്തക വിതരണവും വൃക്ഷ തൈ നടലും ചെയത് അസംബ്ലി മനോഹരമാക്കി.               ഇന്ന് എനിക്ക് ക്ലാസ്സില്ലാതിരുന്നതിനാൽ ഒന്നാമത്തെ പിരിയഡ് അർച്ചന ടീച്ചറുടെയും 2,6,7 പിരിയഡുകൾ യഥാക്രമം ആതിര , രേഷ്മ, അഞ്ജന ടീച്ചറിന്റെയും ക്ലാസ്സുകൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ രേഖപ്പെടുത്തി . ഉച്ചയ്ക്ക് ശേഷം 8 മത്തെ പിരിയഡ് യു .പി ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ എടുത്തതു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 20/11/2019 [ പതിനൊന്നാം ദിനം ]

          പതിനൊന്നാം ദിനം 20/11/19 രാവിലെ 9:15 ന് സ്ക്കൂളിലെത്തി.ഹാജർ ഒപ്പിട്ടശേഷം സ്കൂളിലിരുന്ന് വരും ദിവസങ്ങളിലെ വർക്കുകൾ ചെയ്തു.  NB:  " KSU വിന്റെ വിദ്യാഭ്യാസ ബന്ദായതിനാൽ റെഗുലർ ക്ലാസ് ഉണ്ടായിരുന്നില്ല."

4TH SEMESTER SECOND PHASE INTERNSHIP PROGRAMME 19/11/19 [ പത്താംദിനം ]

Image
                പത്താം ദിനം [19/11/19] ഇന്ന് ചൊവ്വാഴ്ച്ച സ്കൂളിലെത്തിയ ശേഷം ഹാജർ രേഖപ്പെടുത്തി. 9:30യക്കാണിന്ന്‌ എത്തിയത്.രണ്ട് പിരിയഡുകളാണ് S. S ന് ഉണ്ടായിരുന്നത്. രാവിലെ മൂന്നാമത്തെ പിരിയഡ്  നേരത്തെ നിശ്ചയിച്ച പ്രകാരം 8 Aയക്ക് പരീക്ഷയിട്ടു 10 കുട്ടികളാണ് പരീക്ഷ എഴുതിയത്.മാർക്ക് കുറഞ്ഞ കുട്ടികൾക്ക് ഒരു റെമഡിയൽ അധ്യാപനം നടത്താൻ തീരുമാനിച്ചു.  ശേഷം 4 -മത്തെ പിരിയഡ് ആര്യ ടീച്ചറുടെ  ക്ലാസ്സ് ഒബ്സർവേഷനു വേണ്ടി  ചിലവഴിച്ചു. ഉച്ചഭക്ഷണ വിതരണത്തിൽ പങ്കെടുത്ത ശേഷം 5-ാം പിരിയഡ് ദീപ്തി ടീച്ചറുടെ പിയർ ഒബ്സർവേഷൻ കണ്ടു.             വൈകിട്ട് നല്ല മഴയായിരുന്നു. വേനൽമഴയിൽ ആകെ നനഞ്ഞ്  വീട്ടിലേക്ക് മടങ്ങി.

4th SEMESTER INTERNSHIP PROGRAMME 18/11/2019 [ഒൻപതാം ദിനം ]

Image
                ഒൻപതാം ദിനം 18/11/19   അധ്യാപന പരിശീലനത്തിന്റെ  ഒൻപതാം ദിനമായ ഇന്ന് പതിവുപോലെ സ്കൂളിലെത്തി. ഇന്നലെ എനിക്ക് പിരിയഡ് ഒന്നുമുണ്ടായിരുന്നില്ല. രാവിലെ കുറച്ച് നേരം ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായിച്ചു.ഉച്ചയ്ക്ക് കായംകുളം ഗവ: ആശുപത്രിയിൽ കൊടുക്കാനായി കുട്ടികൾ കൊണ്ടുവന്ന ഭക്ഷണ പൊതി ശേഖരിച്ചു. ഒന്നും രണ്ടും പിരിയഡുകൾ പിയർ ഒബ്്സർവേഷൻ കാണാനായി ബെസ്റ്റി സാറാ ജോസ് ടീച്ചറുടെയും സ്വാതി മണികണ്ഠൻ ടീച്ചറുടെയും ക്ലാസ്സുകൾ നിരീക്ഷിച്ചു. ഫ്രീപിരിയഡ് 8 A യിൽ കയറി വൈദേശിക ബന്ധത്തെപ്പറ്റി പഠിപ്പിച്ചു. നാളെ ഈ പാഠഭാഗത്തിന്റെ പരീക്ഷയുണ്ടെന്ന്  ഓർമ്മപ്പെടുത്തി.         ഉച്ചയ്ക്ക് പൊതിച്ചോറ് ഗവ: ആശുപത്രിയിൽ കൊടുക്കാൻ നേതൃത്വം നലകി  ശേഷം അഞ്ചാമത്തെ പിരിയഡ് കുട്ടികൾക്ക് യോഗയും ആരോഗ്യ പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി  കുട്ടികളെക്കൊണ്ട് വൃക്ഷാസന ചെയ്യിപ്പിച്ചു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME [15/11/2019] എട്ടാം ദിവസം

Image
                എട്ടാം ദിനം [15/11/19] അധ്യാപന പരിശീലനത്തിന്റെ എട്ടാം ദിവസം പതിവുപോലെ 9:15 ന് സ്ക്കൂളിലെത്തി. ഹാജർ രേഖപ്പെടുത്തിയ ശേഷം സ്ക്കൂൾ പ്രയറിൽ പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം  സ്ക്കൂളിലെ പ്രവർത്തനങ്ങളിൽ പതിവുപോലെ ഏർപ്പെട്ടു. ഇന്ന് 2, 5 പിരിയഡുകളിലായിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത്. 8B, C യ്‌ക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷം 8 Aയ്ക്കും ക്ലാസ്സെടുത്തു.          ബുദ്ധ-ജൈനമതങ്ങളെപ്പറ്റിയും മഹാജനപഥങ്ങളെപ്പറ്റിയും ക്ലാസ്സെടുത്തു. വീഡിയോ, ഭൂപടം, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സെടുത്തു.   ഇന്നത്തെ പ്രധാന വിശേഷം  കുട്ടികൾക്കായി ഗവൺമെന്റ് തയ്യാറാക്കിയ പുതിയ പദ്ധതിയായ വാട്ടർ ബെൽ , എന്ന വിഷയത്തെപ്പറ്റി അറിയാനിടയായി ,കേട്ടപ്പോൾ നല്ല ഒരാശയമായി തോന്നി.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 14/11/2019 [ ഏഴാം ദിനം ]

Image
                      ഏഴാം ദിനം [ 14/11/19]  "  9.15ന് സ്ക്കൂളിലെത്തി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 നാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്.നവംബർ 20നാണ് ആഗോളതലത്തിൽ ശിശുദിനമായി ആഘോഷിക്കുന്നത് "  14/11/19 ഇന്ന് ശിശുദിനം. സ്കൂളിലെ ഏഴാംം ദിവസമായ ഇന്ന്  ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക  പരിപാടികൾ കഴിഞ്ഞ ദിവസം ആസൂത്രണം ചെയ്തതിന്റെ ഭാഗമായി ഇന്ന് നടത്തു വാൻ തീരുമാനിച്ചു. 8 C യിലെ കുട്ടികളെ കഴിഞ്ഞ ദിവസം പരിശീലിപ്പിച്ചതിന്റെ ഭാഗമായി കുട്ടികൾ അസംബ്ലിയിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു.അതിൽ ശ്രദ്ധേയമായത് ചാച്ചാജിയുടെ ജീവിതത്തെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ സ്കിറ്റാണ്.  വളരെ മനോഹരമായി കുട്ടികൾ അസംബ്ലിനടത്തി.പ്രധാന അധ്യാപിക ശിശുുദിന സന്ദേശം കുട്ടികൾക്ക്  നൽകി.  കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്പ്രകാരം ശിശുദിനത്തോടനുബന്ധിച്ച്  ഇന്ന് മുതൽ 28 ദിവസത്തിനുള്ളിൽ സമീപ...