4th SEMESTER SECOND PHASE INTERNSHIP PROGRAMME 10/1/2020 (നാല്പത്തി മൂന്നാം ദിനം)

നാല്പത്തി മൂന്നാം ദിനം ( 10/1/2020)


രണ്ടാം ഘട്ട  അധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഒരു നല്ല അധ്യാപികയാവാൻ എനിക്കിവിടെ നിന്നും ലഭിച്ച അറിവുകൾ ചെറുതല്ല. 9 മണിക്ക് സ്കൂളിലെത്തി. ഞങ്ങൾ പോകുന്ന വിഷമം ഉള്ളതുകൊണ്ടാവണം കുട്ടികൾ വല്ലാതെ സങ്കടം പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് ശരിക്കും ബോധ്യമായത് വിദ്യാർത്ഥി സമ്പത്തിനോളം വലുതായി ഒരധ്യാപികയ്ക്ക് വേറൊന്നുമില്ലെന്ന് .2,5 പിരിയഡുകളിൽ ഇവിടെയുള്ള അവസാന ക്ലാസ്സും പഠിപ്പിച്ചു ഇറങ്ങുമ്പോൾ ഈ കുട്ടികൾ നല്കിയ  സ്നേഹവും പാഠങ്ങളും  വലുതായി തോന്നി. ആക്ഷൻ റിസർച്ചിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനുകൾ ചെയ്യിച്ചതിന്റെ ഫലമായി സാമൂഹ്യ ശാസ്ത്രത്തോടുള്ള അഭിരുചി വളർന്നോ എന്നറിയാൻ Inventory നല്കി.

ശേഷം കുട്ടികളെ യോഗ ചെയ്യിപ്പിച്ചു.
മധുരം വിതരണം ചെയ്തു. എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിച്ച് ഞങ്ങൾ അവിടെ നിന്ന്  ഇറങ്ങി. 

Comments

Popular posts from this blog

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Conclusion-influenece of mass media in education