Posts

Showing posts from 2020

INNOVATIVE LESSON PLAN (3/12/2019)

Image

CONSCIENTIZATION : WOMENHOOD

Image
CONSCIENTIZATION PROGRAMME

INNOVATIVE WORK : INTERVIEW

Image
INNOVATIVE WORK ;FISH FARMING

4th SEMESTER SECOND PHASE INTERNSHIP PROGRAMME 10/1/2020 (നാല്പത്തി മൂന്നാം ദിനം)

Image
നാല്പത്തി മൂന്നാം ദിനം ( 10/1/2020) രണ്ടാം ഘട്ട  അധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഒരു നല്ല അധ്യാപികയാവാൻ എനിക്കിവിടെ നിന്നും ലഭിച്ച അറിവുകൾ ചെറുതല്ല. 9 മണിക്ക് സ്കൂളിലെത്തി. ഞങ്ങൾ പോകുന്ന വിഷമം ഉള്ളതുകൊണ്ടാവണം കുട്ടികൾ വല്ലാതെ സങ്കടം പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് ശരിക്കും ബോധ്യമായത് വിദ്യാർത്ഥി സമ്പത്തിനോളം വലുതായി ഒരധ്യാപികയ്ക്ക് വേറൊന്നുമില്ലെന്ന് .2,5 പിരിയഡുകളിൽ ഇവിടെയുള്ള അവസാന ക്ലാസ്സും പഠിപ്പിച്ചു ഇറങ്ങുമ്പോൾ ഈ കുട്ടികൾ നല്കിയ  സ്നേഹവും പാഠങ്ങളും  വലുതായി തോന്നി. ആക്ഷൻ റിസർച്ചിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനുകൾ ചെയ്യിച്ചതിന്റെ ഫലമായി സാമൂഹ്യ ശാസ്ത്രത്തോടുള്ള അഭിരുചി വളർന്നോ എന്നറിയാൻ Inventory നല്കി. ശേഷം കുട്ടികളെ യോഗ ചെയ്യിപ്പിച്ചു. മധുരം വിതരണം ചെയ്തു. എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിച്ച് ഞങ്ങൾ അവിടെ നിന്ന്  ഇറങ്ങി. 

4th SEMESTER SECOND PHASE INTERNSHIP PROGRAMME 9/1/2020 (നാല്പത്തി രണ്ടാം ദിനം)

Image
നാലപ്പത്തിരണ്ടാം ദിനം ( 9/1/2020) ഇന്ന് പതിവിലും നേരത്തെ സ്ക്കൂളിലെത്തി. ബഹു: മന്ത്രി ജി സുധാകരൻ സർ ഞങ്ങളുടെ സ്ക്കൂളിലെ സ്ത്രീ സൗഹൃദ വിശ്രമമുറിയുടെ ഉദ്ഘാടനത്തിന് എത്തുന്നതിന്റെ ഭാഗമായി സെറ്റ് സാരിയായിരുന്നു ഞങ്ങളുടെ വേഷം. ഉച്ചയോടെ അദ്ദേഹം . ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇന്ന് 5 മത്തെ പിരിയഡ് 8 A യിൽ എനിക്ക് ജനറൽ ടീച്ചറിന്റെ ഒബ്സർവേഷനുണ്ടായിരുന്നു. 6, 7 പിരിയഡ് ഫ്രീ ആയിരുന്നതിനാൽ ആക്ഷൻ പ്ലാൻ ചെയ്തു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 7/1/2020 (നാല്പതാം ദിനം

നാല്പതാം ദിനം ( 7/1/2020) 9:15 ന് സ്ക്കൂളിലെത്തി പഠിപ്പുമുടക്കായിരുന്നതിനാൽ ക്ലാസ്സില്ലായിരുന്നു. 2.45 ന് HM ന്റെ നിർദ്ദേശപ്രകാരം വീട്ടിലേക്ക് മടങ്ങി. നാല്പത്തിയൊന്നാം ദിനം 8/1/2020  അഖിലേന്ത്യ പണിമുടക്കായതിനാൽ ക്ലാസ്സില്ലായിരുന്നു.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 6/1/2020 ( മുപ്പത്തിയൊൻപതാം ദിനം)

Image
മുപ്പത്തിയൊൻപതാം ദിനം (6/12/2020) പതിവുപോലെ നേരത്തെ എത്തി. 9.45 ന് Seed club ന്റെ ആഭിമുഖ്യത്തിൽ അസംബ്ലി ആരംഭിച്ചു. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, മാലിന്യ സംസ്ക്കരണം എന്നീ വിഷയങ്ങൾ  അസംബ്ലിയിൽ ചർച്ച ചെയ്തു. അനിത ടീച്ചറിന് Seed club വിദ്യാർത്ഥികൾ തുണി സഞ്ചി നൽകി.            ഇന്ന് ഒന്നാമത്തെ പിരിയഡ് 8, BC ക്കും,  ഉച്ചയക്ക് ശേഷം 8A ക്ലാസ്സുകൾക്ക് Achievement Test ആയിരുന്നു. പിന്നീട് ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട് ടെക്നോളജിയെയും എജുക്കേഷൻ സോഫ്റ്റ് വെയറുകളെയും പറ്റി അറിവ് കൊടുത്തു. കൂടാതെ ചരിത്രസ്മാരകങ്ങളെയും ചരിത്ര അവബോധവും വളർത്തുന്ന വീഡിയോ പ്രദർശനം നടത്തി. പത്രവായന ,GK പരിശോധന എന്നീ പ്രവർത്തനങ്ങൾ നടത്തി

4th SEMESTER SECOND PHASE INTERNSHIP PROGRAMME 4/1/2020 ( മുപ്പത്തിയെട്ടാം ദിനം)

Image
മുപ്പത്തിയെട്ടാം ദിനം (4/1/2020) മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന വ്യാഴാഴ്ച്ചത്തെ പൊതു അവധിയുമായി ബന്ധപ്പെട്ട് ആ  ദിവസത്തെ ക്ലാസ്സ് ഇന്ന് നടത്തുവാനായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.              കൃത്യം 9.15ന് സ്ക്കൂളിലെത്തി ഹാജർ രേഖപ്പെടുത്തി. 5, 6 പിരിയഡുകൾ അടുപ്പിച്ച് കിട്ടിയതിനാൽ പോഷൻ തീർക്കാൻ സാധിച്ചു.12.45 ന് ഉച്ചഭക്ഷണം വിളമ്പാൻ പോയി. ശേഷം ര മ ടീച്ചറിന്റെ നിർദ്ദേശപ്രകാരം 2.45 മുതൽ പച്ചക്കറി തോട്ടത്തിൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു. 3. 45 ന് ദേശീയ ഗാനത്തോടെ മടങ്ങി.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 3/1/2020 ( മുപ്പത്തിയേഴാം ദിനം)

Image
 മുപ്പത്തിയേഴാംദിനം (3/1/2020) 9.15ന് സ്ക്കൂളിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം 9.50 ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം വെള്ളിയാഴ്ചത്തെ ടെംടേബിൾ പ്രകാരം 2,5 8B, C ക്കും 8 Aയ്ക്കും യഥാക്രമം ക്ലാസ്സെടുത്തു. സമ്പദ്ഘടനയിലെ പ്രശ്നങ്ങളെപ്പറ്റി പഠിപ്പിച്ചു. ശേഷം ഫ്രീ പിരിയഡിൽ ആക്ഷൻ പ്ലാൻ ചെയ്യിപ്പിച്ചു.

JANUARY 2/2020

മന്നം ജയന്തി ആയതിനാൽ ക്ലാസ്സുണ്ടായിരുന്നില്ല.

4th SEMESTER SECOND PHASE INTERNSHIP PROGRAMME 1/1/2020 ( മുപ്പത്തി ആറാം ദിനം)

Image
മുപ്പത്തിയാറാം ദിനം (1/1/2020) രാവിലെ കൃത്യം 9.15 ന് സ്ക്കൂളിലെത്തി. ഹാജർ രേഖപ്പെടുത്തി. ബുധനാഴ്ചത്തെ ടെo ടേബിൾ പ്രകാരം 4,7 പിരിയഡുകളായിരുന്നു 8B, C ,8A ക്ലാസ്സുകളിൽ സോഷ്യൽ സയൻസ്. ന്യൂയർ ആയതിനാൽ കുട്ടികളുടെ വക കേക്ക് വിതരണം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ആക്ഷൻ പ്ലാനിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിച്ചു. 3. 45 ന് ദേശീയ ഗാനത്തോടെ സ്കൂൾ വിട്ടു.